കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പക്ഷേ 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.
തുടർന്ന് എന്നും എപ്പോഴും,ജോ ആൻഡ് ദി ബോയ്,കരിങ്കുന്നം സിക്സസ്,കെയർ ഓഫ് സൈറാബാനു,ഉദാഹരണം സുജാത, ഒടിയന്‍, അസുരന്‍,ലൂസിഫര്‍,മരക്കാര്‍- അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ജയസൂര്യയെ നായകനാക്കി പ്രജോഷ് സെന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. മേരി ആവാസ് സുനോ എന്ന പേരില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന സിനിമയാണെന്ന പ്രത്യേകതയോടെ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ മുന്‍പും പുറത്ത് വന്നിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളും ടീസറുമൊക്കെ ശ്രദ്ധേയമായി മാറിയതാണ്.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങളിപ്പോള്‍. മേരി ആവാസ് സുനോ ചിത്രത്തെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. മറുപടികളുമായി മഞ്ജു വാര്യരും ഒപ്പമുണ്ട്.
മഞ്ജു വാര്യര്‍ സിംഗിള്‍ ടേക്കില്‍ തന്നെ സീന്‍ ഓക്കെ ആക്കുന്ന ആളാണോ എന്ന ചോദ്യത്തിന് അതേ എന്നാണ് പ്രജേഷ് സെന്‍ പറഞ്ഞത്’.മേരി ആവാസ് സുനോ എന്ന ചിത്രത്തില്‍ അത് വേണ്ടി വന്നിട്ടില്ല. എന്നാല്‍ താന്‍ അങ്ങന സിംഗിള്‍ ടേക്കിലെടുക്കുന്ന ആളല്ല. അതൊക്കെ വെറും തെറ്റിദ്ധാരണയാണെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. ഞാന്‍ കാരണം പലപ്പോഴും ടേക്ക് മാറ്റി എടുക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി പറയുന്നു. ഒരു സീനില്‍ അഭിനയിക്കുന്നതിന് മുന്‍പ് നടത്തുന്ന തയ്യാറെടുപ്പുകള്‍ കൊണ്ടാണ് അത് ശരിയായി വരുന്നതെന്നും മഞ്ജു വ്യക്തമാക്കി.
മഞ്ജു വാര്യര്‍ ഇപ്പോഴും ചെറുപ്പമായി കൊണ്ടിരിക്കുന്നത് കൊണ്ട് പ്രണയാഭ്യര്‍ഥന കിട്ടാറുണ്ടോ എന്നതാണ് അടുത്ത ചോദ്യം..ചോദ്യം കേട്ടയുടനെ ചിരിക്കുകയാണ് മഞ്ജു ചെയ്തത്. പ്രണയാഭ്യര്‍ഥന കിട്ടാന്‍ പ്രായം ഒന്നും ഒരു തടസ്സമില്ലെന്നാണ് മഞ്ജു മറുപടിയായി പറഞ്ഞത്. അഭ്യാര്‍ഥനകള്‍ ഇടയ്ക്ക് കിട്ടാറുണ്ടെന്നും നടി സൂചിപ്പിച്ചു.
എന്നെ കുറിച്ച് വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. കഞ്ഞിയെടുക്കട്ടേ മാണിക്യ ട്രോള്‍ ഞാന്‍ തന്നെ പലര്‍ക്കും അയച്ച് കൊടുത്തിട്ടുണ്ട്.
അതേ സമയം അഭിമുഖത്തിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. മഞ്ജു ചേച്ചിയെ കാണുന്നത് തന്നെ മനസ്സിന് വല്ലാത്ത ഒരു പോസിറ്റീവ് എനര്‍ജ്ജി ആണെന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്. മഞ്ജു വാര്യര്‍ക്ക് ഇപ്പോള്‍ 43 വയസ്സായി. ഇപ്പോഴും കണ്ടാല്‍ ഒരു 26 വയസില്‍ കൂടുതല്‍ പറയില്ല.ചിട്ടയായ ലൈഫ് സ്റ്റൈലും ഡയറ്റുമൊക്കെ ചെയ്താണ് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത്. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. കുറ്റം പറയുന്നവര്‍ ആദ്യം സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ തീരുന്ന പ്രശ്‌നമേ നിങ്ങള്‍ക്ക് ഉള്ളൂ എന്നും ഒരു കമന്റിലൂടെ ആരാധകര്‍ പറയുന്നു.