EntertainmentKeralaNews

ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും.. കാരണം…ഞാന്‍ അഹങ്കാരിയാണ്.. വിവരമില്ലാത്തവളാണ് വിമര്‍ശകര്‍ക്ക് മഞ്ജു പത്രോസിന്റെ മുന്നറിയിപ്പ്

കൊച്ചി: ബിഗ് ബോസ് സീസണില്‍ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമര്‍ശനങ്ങളാണ് നടി മഞ്ജു പത്രോസിന് നേരിടേണ്ടി വന്നത്. സാമ്പത്തിക ബാധ്യതകള്‍ മൂലമാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് പറയുകയാണ് താരമിപ്പോള്‍. കഴിഞ്ഞ 12 വര്‍ഷത്തോളമായി തങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍ന്നുവെന്നും പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും മഞ്ജു സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. ഇല്ലാത്ത വാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സിനെയും നേടുവാന്‍ നോക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക. നിങ്ങളെ പോലെ ഞങ്ങള്‍ക്കുമുണ്ട് കുഞ്ഞുങ്ങളെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്. കഴിഞ്ഞ 12 വര്‍ഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകള്‍ ഇന്ന് തീര്‍ന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്‌ബോസിനോടും എന്നെ സ്‌നേഹിച്ചവരോടും.

ഈ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു ഞാന്‍ ബിഗ്‌ബോസിലേക്ക് പോയത്. അവിടെ ഞാന്‍ എന്ന വ്യക്തിയായിട്ട് തന്നെയാണ് നിന്നത്. അത് എന്നെ വിമര്‍ശിച്ചവര്‍ പറഞ്ഞ പോലെയാണെങ്കിലും ശരി. എന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്ന് തന്നെ. ഇതിനിടയില്‍ എന്റെ ഭാഗത്തു നിന്ന് വന്ന വലിയൊരു വീഴ്ചയാണ് കുഷ്ഠരോഗിയുടെ മനസ് എന്ന പരാമര്‍ശം. അതിനു ഞാന്‍ അവിടെ പൊതുവായും ആ വ്യക്തിയോടും മാപ്പ് പറഞ്ഞതുമാണ്. അങ്ങനെ ഒരു പരാമര്‍ശത്തില്‍ മാത്രമാണ് ഞാന്‍ ഇന്നും ഖേദിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളോട്… ഇല്ലാത്ത വാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളായി പ്രചരിപ്പിച്ചു വ്യൂസും സബ്‌സ്‌ക്രൈബേഴ്‌സിനെയും നേടുവാന്‍ നോക്കുമ്പോള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങളെ പോലെ ഞങ്ങള്‍ക്കുമുണ്ട് കുഞ്ഞുങ്ങള്‍..കുടുംബം..നിങ്ങള്‍ പണമുണ്ടാക്കിക്കോ. പക്ഷേ അത് ഒരാളുടെയും ജീവിതത്തില്‍ ചവിട്ടി ആകരുത്.

സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിക്കുന്നവരോട്…, അതൊരു ഗെയിംഷോ ആയിരുന്നു. അതവിടെ കഴിഞ്ഞു എന്ന് വിശ്വസിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.നിങ്ങളുടെ ദൈവം ഉടന്‍ ബിഗ്‌ബോസില്‍ തിരികെ എത്തുമായിരിക്കും. അദ്ദേഹത്തെ ഇഷ്ടമുള്ളവര്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യൂ.. വോട്ട് നല്‍കു….

എന്നെ ഉപദ്രവിക്കരുത്…എന്നെ വിട്ടേക്കൂ…എല്ലാം ഇവിടെ കഴിഞ്ഞു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത് ഒരു പുതിയ തുടക്കമാകട്ടെ എനിക്കും നിങ്ങള്‍ക്കും… ഇനിയും എന്നെ ചൊറിയാന്‍ വന്നാല്‍ ഞാന്‍ മാന്തും.. കാരണം…ഞാന്‍ അഹങ്കാരിയാണ്.. വിവരമില്ലാത്തവളാണ്…. സംസ്‌കാരമില്ലാത്തവളാണ്….നന്ദി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker