ന്യൂഡൽഹി: മുപ്പത്തൊന്നുപേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനകാര്യത്തിൽ സർക്കാർ നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ഉത്തരവില്‍ പേരറിവാളന്‍ കേസും സുപ്രീംകോടതി പരാമര്‍ശിച്ചു. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനം സംബന്ധിച്ച് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ ശുപാർശ നൽകിയിരുന്നു. ഇതിപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കെ നാലുമാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ചോദിച്ചിരുന്നു.
മുപ്പത്തൊന്നുപേർ മരിക്കുകയും ആറു പേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്ത മദ്യദുരന്തത്തിൽ താത്ത എന്ന ഹൈറുന്നീസയും മണിച്ചന്റെ സഹോദരന്മാരുമാണ് അറസ്റ്റിലായത്. ജീവപര്യന്തം തടവുശിക്ഷയാണ് ഇവർക്ക് വിധിച്ചത്. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ ഹൈറുന്നീസ രോഗംമൂലം മരിച്ചു. മണിച്ചന്റെ സഹോദരന്മാർക്ക് ശിക്ഷയിളവ് ലഭിച്ചു. ഇരുപതു വർഷം തടവ് പൂർത്തിയാക്കിയപ്പോഴാണ് മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ശുപാർശ ചെയ്തത്.
പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇയാളെ ആദ്യം പാർപ്പിച്ചിരുന്നത്. കുഴപ്പക്കാരനല്ലെന്ന് കണ്ടതോടെ നെട്ടുകാൽത്തേരിതുറന്ന ജയിലാണ്. മികച്ച കർഷകനാണ് മണിച്ചൻ എന്നാണ് ജയിൽ അധികൃതർ പറയുന്നത്. ഇടയ്ക്ക് പരോളിൽ പുറത്തിറങ്ങിയ മണിച്ചൻ ആറ്റിങ്ങൽ ബസ് സ്റ്റാൻഡിന് സമീപത്തുള്ള കടയിൽ ജ്യൂസ് വിറ്റിരുന്നത് വാർത്തയായിരുന്നു.