പാലാ: ആകസ്മികമായാണ് പാലാ എം.എല്‍.എ ആയതെങ്കിലും കെ.എം.മാണിയ്ക്ക് പിന്നാലെ ഈ സ്ഥാനത്ത് കളമുറപ്പിയ്ക്കാനാണ് മാണി.സി.കാപ്പന്റെ നീക്കങ്ങള്‍.സ്വീകരണ യോഗങ്ങളില്‍ പൂച്ചെണ്ടുകള്‍ക്ക് പകരം പഠന സാമഗ്രികള്‍ നല്‍കണമെന്ന എം.എല്‍.എയുടെ അഭ്യര്‍ത്ഥനയെ ആവേശപൂര്‍വ്വമാണ് പാലക്കാര്‍ ഏറ്റെടുത്ത്.
പഠന സാമഗ്രികള്‍ ആവശ്യപ്പെട്ടത് വന്‍വിജയമായ പശ്ചാത്തലത്തില്‍ മരണവീടുകളില്‍ റീത്ത് അര്‍പ്പിയ്ക്കുന്നത് ഒഴിവാക്കാനാണ് കാപ്പന്റെ പുതിയ തീരുമാനം.പുഷ്പചക്രത്തിന് പകരം പൊട്ടിയ്ക്കാത്ത വെള്ളമുണ്ടുകളാവും സമര്‍പ്പിയ്ക്കുക.മുന്‍മന്ത്രിയും എന്‍.സി.പി പ്രസിഡണ്ടുമായിരുന്ന തോമസ് ചാണ്ടിയുടെ സംസ്‌കാര ചടങ്ങിലെ കാഴ്ചകളാണ് പുതുയ തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് മാണി സി കാപ്പന്‍ പറയുന്നു.
തോമസ് ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ മൂന്നു ലോറി നിറയെ റീത്തുകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.മൃതദേഹം സ്ംസ്‌കരിച്ചുകഴിഞ്ഞാല്‍ അര്‍പ്പിയ്ക്കപ്പെട്ട റൂത്തുകള്‍ മാലിന്യമായി അവശേഷിയ്ക്കുന്നു. ഈ സാഹചര്യത്തില്‍ വസ്ത്രങ്ങള്‍ സ്മരണാഞ്ജലിയായി സമര്‍പ്പിച്ചാല്‍ ഇവ നിര്‍ദ്ധനര്‍ക്ക് നല്‍കാന്‍ കഴിയും. മാലിന്യപ്രശ്‌നവുമില്ല, പുനരുപയോഗിയ്ക്കാന്‍ കഴിയുകയും ചെയ്യും.ആശയം ഏറ്റടുത്താല്‍ ഒരുപാടുപേര്‍ക്ക് ഗുണകരമാവുമെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടുന്നു.