Home-bannerKeralaNewsRECENT POSTSTop Stories

കെ.എം മാണിയ്ക്ക് ശേഷവും ഒരു മാണി തന്നെ പാലാ ഭരിക്കുമെന്ന് മാണി സി കാപ്പന്‍

കോട്ടയം: ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് പാലായിലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. കെഎം മാണിക്ക് ശേഷവും ഒരു മാണി പാല തന്നെ ഭരിക്കുമെന്നും അത് താനായിരിക്കുമെന്നും ഇത്തവണ യുഡിഎഫിലെ അസംതൃപ്തര്‍ തനിക്ക് വോട്ടു ചെയ്യുമെന്നും അത് ഇടതുപക്ഷത്തിന് ഗുണകരമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. കഴിഞ്ഞ തവണ ചെയ്യപ്പെടാതെ പോയ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.

 

ശക്തമായ മത്സരം നടക്കുന്ന പാലായില്‍ മൊത്തം 13 സ്ഥാനാര്‍ത്ഥികളാണുള്ളത്. 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള എം ത്രീ വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. എം3 മെഷീനില്‍ എപ്പോള്‍ വോട്ടിങ് തുടങ്ങി, എപ്പോള്‍ പൂര്‍ത്തിയായി എന്നെല്ലാം വ്യക്തമാക്കാന്‍ ക്ലോക്കും അധികമായുണ്ട്. യന്ത്രത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ എന്താണ് തകരാര്‍ എന്നു ഡിസ്‌പ്ലേ ബോര്‍ഡില്‍ തെളിയുകയും ചെയ്യും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി വന്‍ സുരക്ഷയാണ് മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. വൈകിട്ട് 6 വരെ ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button