കണ്ണൂര്‍: കണ്ണൂരില്‍ ഗൃഹനാഥന് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊറ്റാളിയിലെ പ്രവിദ, മകള്‍ റനിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് രവീന്ദ്രനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
പ്രവിദയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. ഇരുവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകനും മര്‍ദനമേറ്റു. മകന്റെ കാലിനും വെട്ടേറ്റു. രവീന്ദ്രന്റെയും കൈകാലുകള്‍ക്ക് പരിക്കുണ്ട്.
വിദേശത്തായിരുന്ന രവീന്ദ്രന് 2019ലാണ് നാട്ടിലെത്തിയത്. ഇയാള്‍ മദ്യപിച്ചെത്തി തങ്ങളെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് പ്രവിദയും മക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നത്.