ഇന്‍സ്റ്റഗ്രാം ചിത്രം കണ്ട് പിന്തുടര്‍ന്ന് യുവാവിനെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു
മുംബൈ: ഇന്‍സ്റ്റാഗ്രാം ചിത്രം കണ്ട് പിന്തുടര്‍ന്ന് യുവാവിനെ അതിക്രൂരമായ പീഡിപ്പിച്ച ശേഷം സംഘം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചൈല്‍ഡ് റിമാന്‍ഡ് ഹോമിലേക്കും അയച്ചു. പീഡനത്തിനിരയായ യുവാവ് കഴിഞ്ഞ ദിവസം ഹോട്ടലിന് മുന്നില്‍ നിന്ന് സെല്‍ഫി എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരുന്നു. ഇത് ഉപയോഗിച്ച് പ്രതികള്‍ ഹോട്ടല്‍ കണ്ടെത്തി. തുടര്‍ന്ന് യുവാവിനെയും കണ്ടെത്തി. തങ്ങള്‍ യുവാവിന്റെ വലിയ ഫാന്‍ ആണെന്നും അവര്‍ക്കൊപ്പം ബൈക്കില്‍ യാത്ര വരുമോ എന്ന് ചോദിച്ചു.
തുടര്‍ന്ന് ഇയാള്‍ യുവാക്കളോടൊപ്പം ബൈക്കില്‍ പോകുകയും എയര്‍പ്പോട്ടിന്റെ അടുത്ത് എത്തിയപ്പോള്‍ ഇയാളെ ബലമായി കാറില്‍ വലിച്ച് കയറ്റി മണിക്കൂറുകളേളം പീഡിപ്പിച്ച ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരിന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് തന്നെ പോലീസ് പ്രതികളെ പിടികൂടി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടയതിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.