കാമുകിയെ വിട്ട് നല്‍കണമെന്ന് ഭര്‍ത്താവിനോട് കാമുകന്‍! ശല്യം സഹിക്കാനാകാതെ ഭര്‍ത്താവ് ചെയ്തത്
ബംഗളൂരു: തന്റെ കാമുകിയെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തയാളെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഫോണ്‍ വിളി പെരുകിയപ്പോള്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി കുത്തി വീഴ്ത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിലാണ് സംഭവം. ഭാര്യയുടെ മുന്‍ കാമുകനെയാണ് ബൈദരഹള്ളി സ്വദേശിയായ മണികണ്ഠ കൊലപ്പെടുത്തിയത്. ട്രക്ക് ഡ്രൈവറായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മണികണ്ഠയുടെ ഭാര്യ രമ്യയുടെ മുന്‍ കാമുകനായിരുന്ന തിമ്മ ഗൗഡ ആണ് കൊല്ലപ്പെട്ടത്. 11 വര്‍ഷം മുന്‍പാണ് രമ്യയും മണികണ്ഠയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. 2018ലാണ് ഓട്ടോ ഡ്രൈവറായ തിമ്മ ഗൗഡ മണികണ്ഠയുടെ വീടിനടുത്തേക്ക് താമസത്തിന് എത്തുന്നത്. ആ സമയത്ത് ഇയാള്‍ മണികണ്ഠയുടെ ഭാര്യ രമ്യയുമായി പ്രണയത്തിലായി. ഇത് മണികണ്ഠ അറിഞ്ഞിരുന്നില്ല. വൈകാതെ തന്നെ രമ്യ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് തിമ്മ ഗൗഡയ്ക്കൊപ്പം ഇറങ്ങിപ്പോയി. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ രമ്യ തിമ്മ ഗൗഡയെയും ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം നാടുവിട്ടു. രമ്യ ഭര്‍ത്താവിനടുത്തേക്ക് തിരിച്ച് പോയി എന്നാണ് തിമ്മ ഗൗഡ വിചാരിച്ചത്.
ഒക്ടോബര്‍ 14ന് രാത്രിയില്‍ മദ്യലഹരിയിലായിരുന്ന തിമ്മ ഗൗഡ രമ്യയുടെ ഭര്‍ത്താവ് മണികണ്ഠയെ ഫോണില്‍ വളിച്ച് ഭാര്യയെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ 25 തവണയാണ് തിമ്മ ഗൗഡ മണികണ്ഠയുടെ ഫോണിലേക്ക് വിളിച്ചത്. സഹികെട്ട മണികണ്ഠ തിമ്മ ഗൗഡയോട് സുണ്ടകാട്ട് എന്ന സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ എത്തിയ തിമ്മ ഗൗഡയെ മണികണ്ഠ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.