താനെ: പ്രഭാതഭക്ഷണത്തിന് അമിതമായ ഉപ്പുണ്ടെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭയന്ദര്‍ ടൗണ്‍ഷിപ്പിലാണ് സംഭവം. നിലേഷ് ഗാഗ്(46) എന്നയാള്‍ ഭാര്യ നിര്‍മല(40)യെ കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു.
പ്രഭാത ഭക്ഷണത്തിന്റെ കൂടെ നല്കിയ കിച്ചടിക്ക് കൂടുതല്‍ ഉപ്പുണ്ടായിരുന്നതാണ് നിലേഷിനെ പ്രകോപിപ്പിച്ചത്. ഭാര്യയുമായി വഴക്കുണ്ടാക്കിയ നിലേഷ് കൊല നടത്തുകയായിരുന്നു. സംഭവത്തില്‍ നിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, സമാനസംഭവം കഴിഞ്ഞ ദിവസവും താനെയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രഭാതഭക്ഷണം നല്‍കിയില്ലെന്ന കാരണത്താല്‍ യുവതിയെ ഭര്‍തൃപിതാവ് വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.