മദ്യലഹരിയില്‍ കാറില്‍ എ.സിയിട്ട് കിടന്നുറങ്ങിയയാള്‍ മരിച്ച നിലയില്‍
നോയിഡ: മദ്യലഹരിയില്‍ കാറില്‍ എ.സിയിട്ട് കിടന്നുറങ്ങിയയാള്‍ മരിച്ച നിലയില്‍. നോയിഡയിലാണ് സംഭവം. സുന്ദര്‍ പണ്ഡിറ്റ് എന്നയാളാണ് മരിച്ചത്. വാഹനത്തില്‍ എ.സി ഓണ്‍ ആയിരുന്നു. കാറിന്റെ എഞ്ചിനില്‍ നിന്നും പുറപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് പോലീസ് പറഞ്ഞു.
ബറോള ഗ്രാമത്തിലാണ് സുന്ദര്‍ പണ്ഡിറ്റ് താമസിച്ചിരുന്നത്. സെക്ടര്‍ 107ല്‍ ഇയാള്‍ക്ക് മറ്റൊരു വീടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ അദ്ദേഹം ഇവിടെ വരുമായിരുന്നു. സുന്ദര്‍ പണ്ഡിറ്റ് മദ്യപാനിയാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. ശനിയാഴ്ച രാത്രി ബേസ്മെന്റില്‍ പാര്‍ക്ക് ചെയ്ത കാറില്‍ കിടന്ന് ഇയാള്‍ ഉറങ്ങിയെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് ഇയാളെ അബോധാവസ്ഥയില്‍ സഹോദരന്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.