കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീന് ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ജൂണ്‍ 24നാണ് ഇദ്ദേഹം വിദേശത്ത് നിന്നെത്തിയത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് വിവരം. സ്രവ പരിശോധനാ ഫലം വന്ന ശേഷം മൃതദേഹം സംസ്കരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News