<p>മലപ്പുറം:വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഗൃഹനാഥന് മരിച്ചു. മുംബൈയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം 15 ദിവസം മുമ്പു നാട്ടിലെത്തിയതു മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന എടക്കര </p>
<p>നാരങ്ങാപൊയില്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസാണ് (58) ഇന്നു രാവിലെ മരിച്ചത്. ഇയാള്‍ക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇയാളുടെ സാംപിള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നതിനുശേഷം മാത്രമേ സംസ്കാരം നടത്താനാകൂ എന്ന് കുടുംബാംഗങ്ങള്‍ക്കു അറിയിപ്പ് നല്‍കിയിട്ടുണ്ട്.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News