News
സഹോദരങ്ങളുടെ വിവാഹം നടന്നു, തന്റെ വിവാഹം നടക്കുന്നില്ല; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ബംഗളൂരു: സഹോദരങ്ങളുടെ എല്ലാം വിവാഹം കഴിഞ്ഞിട്ടും തന്റെ വിവാഹം നടക്കാത്തതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഫാക്ടറി ജീവനക്കാരനായ ഹാനൂര്‍ നിവാസി വിനോദ്(34) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
വിനോദിന്റെ എല്ലാ സഹോദരി സഹോദരന്മാരുടെയും വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ വിനോദിന്റെ വിവാഹം മാത്രം നടന്നിരുന്നില്ല. തന്റെ വിവാഹം നീണ്ടു പോകുന്നതില്‍ വിനോദ് അസ്വസ്ഥനായിരുന്നു. വിവാഹം നീണ്ടു പോയതിനെ തുടര്‍ന്ന് വിനോദ് മദ്യത്തിന് അടിമയാവുകയും ചെയ്തിരുന്നു.
ചാമരാജനഗര്‍ ജില്ലയിലെ ഹാനൂരില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ ഹോനൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News