KeralaNews

സിനിമയില്‍ ‘കയറിപ്പറ്റണം’, വാടകയ്ക്ക് വാങ്ങിയ കാറുകള്‍ ഷൂട്ടിങ്ങിന് കൈമാറി മുങ്ങി; യുവാവ് ബംഗളൂരുവില്‍ നിന്ന് പിടിയില്‍

തൃശൂര്‍: സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിനായി പലരില്‍ നിന്നു വാടകയ്ക്കു വാങ്ങിയ കാറുകള്‍ സിനിമാ ചിത്രീകരണത്തിനു കൈമാറി ഒളിവില്‍ പോയയാളെ പിടികൂടി. മുരിയാട് ക്ലാവളപ്പില്‍ വിശോഭി(36) നെയാണ് ബംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടിയത്.കല്ലുകുത്തി കടവത്ത് രാജ്കുമാറിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന് ധരിപ്പിച്ചാണ് രാജ്കുമാറില്‍ നിന്ന് കാര്‍ വാങ്ങിയത്. തുടര്‍ന്ന് കൊച്ചിയിലെ ഷൂട്ടിങ് സെറ്റിലുള്ളവര്‍ക്ക് കാര്‍ കൈമാറി. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാര്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് രാജ്കുമാര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് പൊലീസിനെ സമീപിച്ചു.

രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ ബെംഗളൂരുവിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് സംഘം ബംഗളൂരുവിലെ വര്‍ക്ഷോപ്പില്‍ നിന്ന് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. ഷൂട്ടിങ് സംഘത്തിനു സഹായങ്ങള്‍ ചെയ്ത് സിനിമയിലെത്താനായിരുന്നു ഇയാളുടെ ശ്രമം. സമാനമായ രീതിയില്‍ നേരത്തെയും കാറുകള്‍ ഷൂട്ടിങ് സംഘത്തിനു ഇയാള്‍ നല്‍കിയിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button