CrimeKeralaNews

ഭര്‍തൃമതിയായ വീട്ടമ്മയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

പാറശാല: ഭര്‍തൃമതിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊറ്റാമത്തിന് സമീപം പുതുക്കുളം സന്തോഷ് ഭവനില്‍ സന്തോഷ് എന്ന 28കാരനാണ് പിടിയിലായത്. കഴിഞ്ഞ 19ന് ആണ് കേസിനാസ്പദമായ സംഭവം.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കടന്ന് സന്തോഷ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ പാറശാല പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button