NationalNewsUncategorized

ബിജെപിയെ വെല്ലുവിളിച്ച് നൃത്തം ചവിട്ടി മമതാ ബാനർജി

കൊല്‍ക്കത്ത: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത് കൊൽക്കത്തയിലെ ഒരു സംഗീത പരിപാടിയില്‍ നൃത്തം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്.നാടന്‍ കലാകാര്‍ക്കൊപ്പമാണ് മമതാ ബാനര്‍ജി നൃത്തച്ചുവടുകള്‍ വെച്ചത്.

ശാന്താള്‍ നര്‍ത്തകന്‍ ബസന്തി ഹേംബ്രമിനെ അനുമോദിക്കുന്ന ചടങ്ങിലാണ് മമതയും പങ്കെടുത്തത്. പരിപാടിയില്‍ നിരവധി കലാകാരന്മാര്‍ പങ്കെടുത്തു.
പരിപാടിയില്‍ കലാകാരന്മാര്‍ മമതെയ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ഒപ്പം കൂടി. ബിജെപിയുടെ വെല്ലുവിളി തന്നെ ബാധിക്കുന്നില്ലെന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു മമതയുടെ നൃത്തം.

നാല് മാസം കഴിഞ്ഞാല്‍ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ബംഗാള്‍ ഒരിക്കലും ഗുജറാത്താകില്ലെന്ന് ചടങ്ങില്‍ മമത പറഞ്ഞു. ബംഗാളിന്റെ ഐക്യത്തിന് വേണ്ടി മമത ആഹ്വാനം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button