29.7 C
Kottayam
Wednesday, December 4, 2024

'മല്ലു വാട്സ് ആപ്പ് ഗ്രൂപ്പ്' : കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്

Must read

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്. ഇതുവരെയുണ്ടായ സുപ്രീംകോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.

വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്ത വ്യക്തികള്‍ പരാതി നല്‍കിയാല്‍ മാത്രമേ ഈ കേസ് നിലനില്‍ക്കൂവെന്നും ഇതിന് പുറത്തുള്ള മറ്റൊരാള്‍ പരാതി നല്‍കിയാല്‍ കേസെടുക്കുന്നതില്‍ നിയമപരമായി തടസ്സമുണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പുകളില്‍ ഏതെങ്കിലും പരാമര്‍ശം അടങ്ങിയ സന്ദേശങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. എന്നാല്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഫോറന്‍സിക് പരിശോധനയില്‍ ഹാക്കിംഗ് നടന്നതായുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് പരിശോധനയ്ക്കായി നല്‍കിയതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു ഐ പി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് മെറ്റ അന്വേഷണ സംഘത്തിന് മറുപടി നല്‍കിയിട്ടുള്ളത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും മെറ്റ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ച്

അമൃത്‍സര്‍: അകാലിദള്‍ നേതാവും പഞ്ചാബ് മുൻ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്‍സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളിൽ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിയുതിര്‍ത്തത്....

മുൻകാമുകനെയും സുഹൃത്തിനെയും ക്രൂരമായി കൊന്നു ; നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ അറസ്റ്റിൽ

ന്യൂയോർക്ക് : ഗാരേജിന് തീയിട്ട് മുൻകാമുകനെയും സുഹൃത്തിനെയും ​ കൊലപ്പെടുത്തി. ബോളിവുഡ് നടി നർ​ഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി ആണ് ഈ ക്രൂര കൃത്യം ചെയ്തത്. ന്യൂയോർക്കിലെ ക്യൂൻസിൽ വച്ചായിരുന്നു സംഭവം....

കേവലം ആറു മണിക്കൂർ ആയുസ് :പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയ

സോൾ : അടിയന്തര പട്ടാള നിയമം പിൻവലിച്ച്  ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യിയോൾ. വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പിന്മാറ്റം.ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ്...

ഭാര്യവീട്ടിൽ കുട്ടിയുമായി എത്തി; യുവാവിനെ മർദ്ദിച്ച് കൊന്ന് ബന്ധുക്കൾ; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ; ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് മരണപ്പെട്ടതായി വിവരം. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർർദ്ദിച്ചു. ഇതിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ്...

തെലങ്കാനയിൽ ശക്തമായ ഭൂചലനം; തീവ്രത 5.3,ശക്തമായ പ്രകമ്പനം

ബംഗളൂരു: തെലങ്കാനയിൽ ശക്തമായ ഭൂചലനം. തെലങ്കാനയിലെ മുളുഗു ജില്ലയിൽ ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും...

Popular this week