തിരുവനന്തപുരം: റിലീസ് ചെയ്ത് 1 മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ്ടെലഗ്രാമിൽ എത്തി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നു ഉണ്ട്. തീയേറ്റർ റിലീസ് നിശ്ചയിച്ചിരുന്നു എങ്കിലും കൊവിഡിനെ തുടർന്നുള്ള സാഹചര്യം കണക്കിലെടുത്ത് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റീലീസ് ചെയ്യുകയായിരുന്നു.
ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്‍ത ‘മാലികി’ന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ആരംഭിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 2 മണിക്കൂര്‍ 41 മിനിറ്റ് (161 മിനിറ്റ്) ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
‘ദൃശ്യം 2’നും ‘ജോജി’ക്കും ശേഷം മലയാളത്തില്‍ നിന്ന് ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ ഡയറക്റ്റ് ഒടിടി റിലീസ് ആണ് മാലിക്. ഫഹദിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായ മാലിക് തിയറ്റര്‍ റിലീസ് ലക്ഷ്യമാക്കി ഡിസൈന്‍ ചെയ്യപ്പെട്ട സിനിമയായിരുന്നു. മെയ് 13 എന്ന റിലീസ് തീയതിയും ആദ്യം പ്ലാന്‍ ചെയ്‍തിരുന്നു. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അത് നടക്കാതെപോയി. കൊവിഡ് രണ്ടാംതരംഗം നീണ്ടുപോകുന്ന സാഹചര്യത്തില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നിന്നു രക്ഷനേടാന്‍ നിര്‍മ്മാതാവ് ഒടിടി റിലീസിനെ ആശ്രയിക്കുകയായിരുന്നു.