ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫിലഡല്ഫിയയില് മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. ഇരുപത്തിയൊന്നു വയസുളള ജൂഡ് ചാക്കോയാണ് കൊല്ലപ്പെട്ടത്. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകനാണ് ജൂഡ്. ജോലി സ്ഥലത്തു നിന്ന് അപ്പാര്‍ട്മെന്റിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ് അജ്ഞാതനായ യുവാവ് നിറയൊഴിച്ചത്.
കൊട്ടാരക്കര കിഴക്കേത്തെരുവിലാണ് ജൂഡിന്റെ അമ്മ ആശയുടെ വീട്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് പോകുമ്പോഴായിരുന്നു ആക്രമണം. ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്്. ദശാബ്ദങ്ങള്‍ക്ക് മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. സംസ്കാരം പിന്നീട് ഫിലഡല്ഫിയയില് പളളിയില്‍ നടക്കും.