KeralaNewsRECENT POSTS
ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനിയെ കെട്ടിടത്തില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ ഔര്‍ ഓണ്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നന്ദിത(15)യെയാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടെ താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍ നിന്നു വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവമറിഞ്ഞയുടന്‍ ഷാര്‍ജ പോലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്തെത്തിയിരുന്നു. ഉടന്‍ കുവൈറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഷാര്‍ജ എത്തി സലാട്ടില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന എറണാകുളം സ്വദേശി മുരളിയുടേയും നിഷയുടേയും മകളാണ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News