റിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ കിങ് സഊദ് ആശുപത്രിയില്‍ നഴ്സായ ആലപ്പുഴ ചങ്ങനാശ്ശേരി കുമരന്‍കേരി സ്വദേശി ചക്കുകുളം വീട്ടില്‍ ലിന്റു ലിസാ ജോര്‍ജ് ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ 3.45ഓടെ മരിച്ചത്.
വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. പൗലോസ് വര്‍ഗീസ്, ലിസമ്മ ജോര്‍ജ്ജ് ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയില്‍ മെയില്‍ നഴ്സാണ്. കുട്ടികളില്ല. 2015 ഫെബ്രുവരി മുതല്‍ ഉനൈസ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ലിന്റു ജിസാ ജോര്‍ജ് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News