KeralaNews

ഗിനിയിൽ പിടിയിലായ മലയാളി നാവിക ഉദ്യോഗസ്ഥരെ നൈജീരിയയിലേക്ക് മാറ്റി

ഗിനി: എക്വറ്റോറിയൽ ഗിനി കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുൻ കപ്പലിൻ്റെ നിയന്ത്രണം നൈജീരിയൻ സൈന്യം ഏറ്റെത്തു. മലയാളികൾ അടക്കമുള്ള ജീവനക്കാരെ ഉടൻ കപ്പലിൽ നൈജീരിയക്ക് കൊണ്ടുപോകും. അവസാന നിമിഷമെങ്കിലും നയതന്ത്രതലത്തിലെ ഇടപെടലിലൂടെ മോചനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ ആശയവിനിമയം പോലും നടത്താത്തിൽ ജീവനക്കാർ നിരാശരാണ്. ഹീറോയിക് ഇഡുൻ കപ്പലിന് അകമ്പടിയായി നൈജീരിയയുടെ നേവി കപ്പൽ മുന്നിൽ സഞ്ചരിക്കുന്നുണ്ട്.

 ക്യാപ്റ്റൻ സനു തോമസും കപ്പലിലെ ചീഫ്  എഞ്ചിനീയറും കപ്പലിലാണുള്ളത്. ഇവരെ കൂടാതെ നൈജീരിയൻ നാവികസൈനികരും കപ്പലിന് അകത്തുണ്ട്. കപ്പൽ നൈജീരിയൻ തീരത്തേക്ക് കെട്ടി വലിച്ചു കൊണ്ടു പോകുമെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും എഞ്ചിൻ തകരാ‍ര്‍ പരിഹരിക്കപ്പെട്ടതോട കപ്പൽ നൈജീരിയൻ തീരത്തേക്ക് കെട്ടിവലിക്കാതെ കൊണ്ടു പോകാൻ സാധിച്ചു. കപ്പലിൻ്റെ നിയന്ത്രണം നേരത്തെ തന്നെ നൈജീരിയൻ സൈന്യം ഏറ്റെടുത്തിരുന്നു. കപ്പലിനകത്ത് സൈനികരുണ്ട്. മലയാളികളായ വിജിത്തും മിൽട്ടണും അടക്കമുള്ളവര്‍ നാവികസേനാ കപ്പിലനകത്താണുള്ളത്.  

എക്വറ്റോറിയൽ ഗിനിയിൽ തടവിലായ പതിമൂന്ന് നാവികരെയാണ് ലൂബ തുറമുഖത്തുള്ള നൈജീരിയയുടെ യുദ്ധകപ്പലിലേക്ക് മാറ്റിയത്.  മലയാളികളായ വിജിത്ത് , മിൽട്ടൻ, കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ളവരെയാണ് നൈജീരിയയുടെ കപ്പലിലേക്ക് മാറ്റിയത്. അന്വേഷണസംഘവും ഇന്ത്യൻ എംബസി അധികൃതരും വന്ന ശേഷം കപ്പലിൽ കയറിയാൽ മതിയെന്നായിരുന്നു ഗിനി സൈന്യം നൈജീരിയയോട് നിർദേശിച്ചത്. പിന്നീട് നൈജീരിയൻ സൈനിക‍ര്‍ക്കൊപ്പം ഇന്ത്യൻ നാവികരേയും കപ്പലും വിട്ടു കൊടുക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button