KeralaNewsRECENT POSTS
യു.എ.ഇയില്‍ പൊള്ളലേറ്റ് മൂന്നംഗ മലയാളി കുടുംബം ആശുപത്രിയില്‍
ദുബായി: യുഎഇയില്‍ പൊള്ളലേറ്റ് മൂന്നംഗ മലയാളി കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി അനില്‍ നൈനാന്‍, ഭാര്യ നീനു, മകന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ച ജോര്‍ദാന്‍ സ്വദേശിക്കും പൊള്ളലേറ്റിട്ടുണ്ട്. ഉമ്മല്‍ ഖുവൈനിലെ ഇവരുടെ വീട്ടില്‍ വച്ചാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കരുതുന്നത്. തീപിടുത്തമുണ്ടായപ്പോള്‍ നീനുവും മകനും അടുക്കളയിലായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അനിലിനെ അബുദാബിയിലെ ആശുപത്രിയിലേക്ക് മാറ്റി. നീനുവും മകനും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊള്ളലേറ്റ ജോര്‍ദാന്‍ പൗരനും ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News