തിരുവനന്തപുരം: മലയാളി ഭൗതികശാസ്ത്രജ്ഞൻ താണു പത്മനാഭൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുണെയിലെ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം.പൂണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് അക്കാദമിക് വിഭാഗം ഡീനായിരുന്നു. നിലവിൽ ഇവിടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഗുരുത്വാകർഷണവും, ക്വാണ്ടം ഗുരുത്വുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ വിഷയങ്ങൾ. 2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയായ ഭട്നഗർ പുരസ്കാരവും നേടിയിട്ടുണ്ട്.കേരള സർക്കാരിന്റെ ഊ വർഷത്തെ ശാസ്ത്ര പ്രതിഭ പുരസ്കാരവും ഇദ്ദേഹത്തിനായിരുന്നു.1957ൽ തിരുവനന്തപുരത്താണ് താണു പത്മനാഭൻ ജനിച്ചത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് സ്വർണ മെഡലോടെ ബി എസ് സി , എം എസ് സി ബിരുദങ്ങൾ നേടി. മുംബൈയിലെ ഡിഐഎഫ്ആറിൽ നിന്ന് പി എച്ച് ഡിയും എടുത്തു.