EntertainmentKeralaNewsTop Stories

അമ്മ നടിയാണെങ്കിലും മൂത്രമൊഴിക്കണമല്ലോ?സിനിമാ സെറ്റിലെ ദുരനുഭവം തുറന്നു പറഞ്ഞ്‌ മാലാ പാർവതി

സിനിമാ സെറ്റില്‍ പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സ്വന്തമായി കാരവന്‍ വാടകയ്ക്കെടുക്കേണ്ടി വന്ന അവസ്ഥയെപ്പറ്റി തുറന്നു പറഞ്ഞ് അഭിനേത്രിയും, മാധ്യമ പ്രവര്‍ത്തകയുമായ മാല പാര്‍വതി. ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ നടി കാരവന്‍ ആവശ്യപ്പെട്ടു എന്ന ആരോപണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി നടി രംഗത്തെത്തിയത്. താന്‍ വാടക നല്‍കിയ തുക ഉള്‍പ്പെടെ ചേര്‍ത്താണ് നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്‌:

 

Happy sardar.. എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസര്‍ടെ കാഷ്യര്‍ ആണ് ആള്. . ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? Sanjay Pal എന്ന ആള്‍ക്കുള്ള മറുപടിയാണിത്.
ബില്ല് ചുവടെ ചേര്‍ക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.

 

68603692_496556324473696_378169478116016128_n

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker