EntertainmentKeralaNews

മഹാലക്ഷ്മിയെ ചുംബിച്ച് മീനാക്ഷി, മഹാലക്ഷ്മിക്ക് നാലാം പിറന്നാൾ‌, വൈറലായി താരപുത്രിമാരുടെ ചിത്രങ്ങൾ

കൊച്ചി:വലിയ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വളരെ സ്വകാര്യമായ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ചടങ്ങിൽ പങ്കെടുത്ത് ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികൾ മാത്രം.

എല്ലാ പ്രധാന ടെലിവിഷൻ ചാനലുകളിലും ആ താരവിവാഹം ലൈവ് സംപ്രേഷണം ചെയ്തിരുന്നു. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെട്ട താരജോഡിയായിരുന്നു ദിലീപും കാവ്യ മാധവനും.

ഇരുവരും ഒന്നിച്ച ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ ഈ ജോഡിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു. ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ദിലീപും കാവ്യാ മാധവനും വിവാ​ഹിതരായത്.

മഞ്ജു വാര്യരുമൊത്ത് ദിലീപ് ദാമ്പത്യ ജീവിതം നയിക്കുമ്പോഴും കാവ്യയേയും ദിലീപിനേയും ചേർത്ത് വെച്ച് നിരവധി ​ഗോസിപ്പുകൾ വരുമായിരുന്നു. ഒരുപക്ഷെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ‌ നിറഞ്ഞിട്ടുള്ള താരജോഡിയും ദിലീപും കാവ്യാ മാധവനുമാണ്.

ഇരുവരും നായകനും നായികയുമായി എത്തിയ സിനിമകളെല്ലാം തന്നെ വിജയം നേടിയവയാണ്. നടി മഞ്ജു വാര്യരേയും ദീലിപ് പ്രണയിച്ച് വിവാഹം ചെയ്തതാണ്. മഞ്ജു മലയാളത്തിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് ദിലീപുമായുള്ള വിവാഹം നടന്നത്.

അന്ന് ദിലീപ് അത്ര വലിയ താരമായിരുന്നില്ല. വിവാഹം കഴിഞ്ഞതോടെ അഭിനയം നിർത്തി വീട്ടമ്മയായി മഞ്ജു വാര്യർ ഒതുങ്ങി. മനോഹരമായി ക്ലാസിക്ക് ഡാൻസ് അവതരിപ്പിച്ചിരുന്ന മഞ്ജു വളരെ വിരളമായി മാത്രമാണ് വിവാഹശേഷം ചിലങ്കയണിഞ്ഞത്.

വിവാഹമോചനത്തിന് ശേഷം മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയും ഒട്ടനവധി ​ഗംഭീര കഥാപാത്രങ്ങൾ ചെയ്യുകയും ചെയ്തു.

പതിവായി തന്റെ പേരിനൊപ്പം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന നടിയാണ് കാവ്യ മാധവനെന്നും അതിനാൽ രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ചപ്പോൾ കാവ്യയെ ജീവിത സഖിയാക്കിയാൽ കൊള്ളാമെന്ന് തോന്നിയെന്നും അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരോട് ആലോചിച്ച് സമ്മതം വാങ്ങി വിവാഹം ചെയ്തത് എന്നുമാണ് വിവാഹശേഷം ദിലീപ് പറഞ്ഞത്.

മഞ്ജുവുമായുള്ള ബന്ധത്തിൽ പിറന്ന മകൾ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. മകളുടെ പൂർണ്ണ സമ്മതവും ഉള്ളതിനാലാണ് താൻ രണ്ടാം വിവാഹത്തിന് തയ്യാറായതെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. കാവ്യയുമായുള്ള ബന്ധത്തിൽ മഹാലക്ഷ്മി എന്നൊരു മകളും ദിലീപിനുണ്ട്.

ഇന്ന് നാലാം പിറന്നാൾ ആഘോഷിക്കുന്ന തന്റെ സഹോദരി മഹാലക്ഷ്മിക്ക് ആശംസകൾ നേർന്ന് മീനാക്ഷി പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. അനിയത്തിയെ കെട്ടിപിടിച്ച് ​അമർത്തി ചുംബിക്കുന്ന മീനാക്ഷിയാണ് ചിത്രത്തിലുള്ളത്.

ദിലീപിന്റെ മക്കളായതിനാൽ തന്നെ മീനാക്ഷിയും മഹാലക്ഷിമയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സ്റ്റാർ കിഡ്സാണ്. കാവ്യാ മാധവന്റേയും ദിലീപിന്റേയും മഹാലക്ഷ്മിയുടേയും ചിത്രങ്ങൾ ആരാധകർക്ക് ലഭിക്കുന്നത് പലപ്പോഴും മീനാക്ഷി പങ്കുവെക്കുമ്പോഴാണ്.

ഇരുവരുടേയും ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസിക്കുന്നതിനൊപ്പം എന്നും എപ്പോഴും ഇതേ സ്നേഹത്തോടെ കഴിയാൻ ദൈവം അനു​ഗ്രഹിക്കട്ടേയെന്നും ചിലർ കമന്റായി കുറിച്ചു.

ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവനും സിനിമ ജീവിതം അവസാനിപ്പിച്ചു. ഇപ്പോൾ മക്കളും ഭർത്താവുമൊത്ത് കുടുംബിനിയായി കഴിയുകയാണ് കാവ്യാ മാധവൻ. ഓണത്തിന് കുടുംബസമേതം ദിലീപ് പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു.

ദിലീപിപ്പോൾ പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട തിരക്കിലാണ്. വോയ്സ് ഓഫ് സത്യനാഥനാണ് ചിത്രീകരണം പൂർത്തിയായ ദിലീപ് സിനിമ. വീണ നന്ദകുമാറാണ് ചിത്രത്തിൽ നായിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker