EntertainmentNews
ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ മധുവിനെ ഓര്‍മിപ്പിക്കുന്ന ‘മധുരം’ ഹ്രസ്വചിത്രം വൈറലാകുന്നു
ആള്‍ക്കൂട്ടക്കൊലപാതകത്തിനിരയായ ആദിവാസി യുവാവ് മധുവിന്റെ ജീവിതത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉറുമ്പിന് കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച ‘മധുരം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഒരു കഷ്ണം മധുരത്തിനായി അത്യധ്വാനം ചെയ്യുന്ന ഉറുമ്പ് ധാരാളം കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണം, പരാജയങ്ങളില്‍ പതറാതെ വീണ്ടും മുന്നോട്ട് കുതിക്കണം തുടങ്ങി നിരവധി സന്ദേശങ്ങള്‍ നമ്മുടെ മനസ്സിലൂടെ കടത്തിവിടുന്നുണ്ട് ഈ കുഞ്ഞുചിത്രം.
ഗോപു വടക്കാഞ്ചേരിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദുമാണ് നിര്‍മാണം. നിധിന്‍ മോഹന്‍ ആണ് ഛായാഗ്രഹണം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News