27.7 C
Kottayam
Thursday, March 28, 2024

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി ജാബിര്‍

Must read

ന്യൂഡൽഹി:400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റർ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേർക്കും യോഗ്യത ലഭിച്ചത്. ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. യോഗ്യതാ മാർക്ക് മറികടന്നവരെ ഒഴിച്ചുനിർത്തി ശേഷിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂവരും ടോക്ക്യോയിയിലേക്ക് ടിക്കറ്റെടുത്തത്.

2017-ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ ജാബിർ വെങ്കലം നേടിയിരുന്നു. 2019-ൽ ദോഹയിൽ സ്ഥാപിച്ച 49.13 സെക്കന്റാണ് 400 മീറ്റർ ഹർഡിൽസിലെ മികച്ച സമയം. മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് ഈ 25-കാരൻ.

100 മീറ്ററിലും 200 മീറ്ററിലും ഇന്ത്യയുടെ പ്രതീക്ഷയായ ദ്യുതി ചന്ദ് രണ്ടാം തവണയാണ് ഒളിമ്പിക്സിന് യോഗ്യത നേടുന്നത്. റിയോ ഒളിമ്പിക്സിലും താരം ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. പട്യാലയിൽ നടന്ന ദേശീയ ഇന്റർ-സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് റെക്കോഡ് സ്ഥാപിച്ചിരുന്നു. 11.17 സെക്കന്റിൽ ജാബിർ 100 മീറ്റർ പിന്നിട്ടു. എന്നാൽ ഒളിമ്പിക് യോഗ്യതാ മാർക്കായ 11.15 സെക്കന്റ് അദ്ദേഹത്തിന് പിന്നിടാൻ കഴിഞ്ഞില്ല.

വനിതാ ജാവലിൻ ത്രോയിൽ ദേശീയ റെക്കോഡിനുടമയായ അന്നു റാണിയുടെ ആദ്യ ഒളിമ്പിക്സാണിത്. പട്യാലയിൽ 62.83 മീറ്റർ ദൂരം ജാവലിൻ പായിച്ച് അന്നു റാണി സ്വർണം നേടിയിരുന്നു. എന്നാൽ ഒൡമ്പിക്സിൽ നേരിട്ട് യോഗ്യത നേടാനുള്ള ദൂരം 64 മീറ്റർ ആയിരുന്നു. അത് മറികടക്കാൻ താരത്തിനായില്ല.

ഈ മൂന്നു പേരേയും കൂടാതെ 4×400 മീറ്റർ മിക്സഡ് റിലേ ടീം, പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ അവിനാശ് സാബ്ലെ, പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ തജീന്ദർപാൽ സിങ്ങ്, പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ശിവ്പാൽ സിങ്ങ്, നീരജ് ചോപ്ര, പുരുഷൻമാരുടെ ലോങ് ജമ്പിൽ എം ശ്രീശങ്കർ, വനിതകളുടെ ഡിസ്കസ് ത്രോയിൽ കമൽപ്രീത് കൗർ, നടത്ത മത്സരത്തിൽ കെ.ടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില, ഭാവ്ന ജത്, പ്രിയങ്ക ഗോസ്വാമി എന്നിവരും ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week