Home-bannerKeralaNewsRECENT POSTS
കോന്നി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മന്ത്രി എം.എം മണിയ്ക്ക് പരിക്ക്
പത്തനംതിട്ട: കോന്നിയിലെ ഇടത് സ്ഥാനാര്‍ത്ഥി അഡ്വ. കെ യു ജനീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിനിടെ മന്ത്രി എം എം മണിയ്ക്ക് പരിക്കേറ്റു. ചിറ്റാറില്‍ വച്ച് ഒരു വീടിന്റെ ഗേറ്റ് തട്ടി മന്ത്രിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എം എം മണി ചികിത്സ തേടി. എന്നാല്‍ പരിക്ക് നിസാരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News