KeralaNews

തിരുവഞ്ചൂര്‍ നാറിയല്ല, പരനാറി; രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി

ഇടുക്കി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരനാറിയെന്ന് മന്ത്രി എം.എം മണി. വണ്‍, ടു, ത്രീ പരമാര്‍ശത്തില്‍ യുഡിഎഫ് ഭരണ സമയത്ത് തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും എം.എം മണി ആരോപിച്ചു.

‘കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തിരുവഞ്ചൂരും ചേര്‍ന്നാണ് ഒരു ബന്ധവുമില്ലാത്ത കള്ളക്കേസില്‍ തന്നെക്കുടുക്കിയത്. അറസ്റ്റ് ചെയ്ത് 46 ദിവസം ജയിലിലാക്കി,’ എംഎം മണി പറഞ്ഞു.

‘ഇങ്ങനെയൊരു വഞ്ചകന്‍, കള്ളന്‍.. അത്ര മോശമായിരുന്നു. മലയാളഭാഷയില്‍ പറയുമ്പോള്‍ ഭാഷ മാറിപ്പോവും,’ ‘നാറിയെന്നല്ല പരനാറിയെന്നാണ് വിളിക്കേണ്ടത്,’ എംഎം മണി വിമര്‍ശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button