ചെന്നൈ: മഴക്കെടുതിയില്‍ കേരളത്തിന് സഹായവുമായി ഡി എം കെ. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു.
പ്രഖ്യാപനം ട്വിറ്ററില്‍
‘കനത്ത മഴയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ്. നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നല്‍കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. മുമ്ബ് രണ്ട് തവണ കേരളത്തില്‍ പ്രളയമുണ്ടായപ്പോഴും സഹായ ഹസ്തവുമായി ഡി എം കെ രംഗത്തെത്തിയിരുന്നു.
പ്രഖ്യാപനം ട്വിറ്ററില്‍
With our brethren in Kerala affected by torrential rains and floods, DMK Charitable Trust donates 1 crore INR for the efforts undertaken to alleviate their suffering. Let's embrace humanity and support them in this time of need. #KeralaFloods pic.twitter.com/7jATjJGZiA
— M.K.Stalin (@mkstalin) October 18, 2021
ഡാമുകള്‍ തുറക്കുന്നു
അതേസമയം മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. മഴ കനക്കുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ ഡാമുകള്‍ തുറന്നു ജലനിരപ്പു കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇടുക്കി, ഇടമലയാര്‍, പമ്ബ അണക്കെട്ടുകള്‍ ഇന്നു തുറക്കും. പത്തനംതിട്ടയില്‍ കക്കി – ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ 60 സെന്റിമീറ്റര്‍ തുറന്നു.
ഇതിനോടകം 25-ല്‍ അധികംപേര്‍ക്കാണ് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള മഴക്കെടുതികളില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു നാശനഷ്ടമുണ്ടായി.