കോട്ടയം:നാലാം സെമസ്റ്റർ ഐ.എം.സി.എ(2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഒക്ടോബർ 31ന് ആരംഭിക്കും. ഒക്ടോബർ 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ഒക്ടോബർ 17ന് പിഴയോടു കൂടിയും ഒക്ടോബർ 18ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി(ബേസിക് സയൻസ്-സ്റ്റാറ്റിസ്റ്റിക്‌സ്, ബേസിക് സയൻസ്-കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്-ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്), എം.എ പ്രോഗ്രാം ഇൻ ലാംഗ്വേജ്-ഇംഗ്ലീഷ്(പുതിയ സ്‌കീം - 2020 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ഒക്ടോബർ 20ന് ആരംഭിക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
മഹാത്മാ ഗാന്ധി സർകലാശാല എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസുകൾ ഒക്ടോബർ ഒൻപത് രാവിലെ 10ന് ആരംഭിക്കും. രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാർഥികളും 9.30ന് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെൻറ് ഇൻഫർമേഷൻ ആൻറ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം.
രണ്ടാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി മോഡൽ 1, ഇൻഡസ്ട്രിയൽ കെമിസ്ട്രി മോഡൽ 2(സി.ബി.സി.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2021 അഡ്മിഷൻ റീഅപ്പിയറൻസ് - മെയ് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ഒക്ടോബർ 9) മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻറ് ക്വാളിറ്റി അഷ്വറൻസ്(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ നാളെ(ഒക്ടോബർ 9) മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോടെക്‌നോളജി(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 10 മുതൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
മെയ് മാസം വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3(സി.ബി.സി.എസ്, പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ സോഫ്‌റ്റ്വെയർ ലാബ്-2 പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 11,12,13 തീയതികളിൽ നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്-ഡേറ്റാ അനലിറ്റിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി - ജൂൺ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം
ഈ വർഷം മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.ടി.എസ്, ബി.എഫ്.ടി, ബി.എസ്ഡബ്ല്യു, ബി.പി.ഇ (സി.ബി.സി.എസ്.എസ്, മോഡൽ 3 - 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും - ഒക്ടോബർ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്.സി(സി.ബി.സി.എസ്.എസ് - 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം.
ഈ വർഷം മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം (സി.ബി.സി.എസ്.എസ്, മോഡൽ 1,2,3 - 2009 മുതൽ 2012 വരെ അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെൻറും മെഴ്‌സി ചാൻസും - ഒക്ടോബർ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻറ് ടെക്‌നോളജി(2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News