‘ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള്‍ വിഷം തുപ്പി രംഗം വിട്ടു, ഇനി കീലേരി അച്ചുവിന്റെ വരവാണ്’; ബി ഗോപാലകൃഷ്ണനെ ട്രോളി എം.എ നിഷാദ്
കൊച്ചി: ബി.ജെ.പി നേതാവ് ബി ഗോപാകൃഷ്ണനെ ട്രോളി സംവിധായകന്‍ എംഎ നിഷാദ്. ഗ്രഹണം കഴിഞ്ഞതോടെ ഞാഞ്ഞൂലുകള്‍ വിഷം തുപ്പി രംഗം വിട്ടുവെന്നും ഇനി കീലേരി അച്ചുവിന്റെ വരവാണെന്നുമാണ് ബി ഗോപാകൃഷ്ണന്റെ ട്രോള്‍ പങ്കുവെച്ച് കൊണ്ട അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പം കുത്തിക്കളയും, കത്തിച്ച് കളയും, കഞ്ഞികുടി മുട്ടിക്കും, നാട് കടത്തുമൊന്നെക്കെയാണ് കിലേരിയുടെ സ്ഥിരം നമ്പര്‍. നല്ല പത്തല് വാരി പുറംവഴി കൊടുത്താല്‍ തീരുന്ന പ്രശ്നമേയുളളൂവെന്നും പ്രശസ്തമായ ഇടപ്പാള്‍ ഓട്ടം ഇത്തരം കിലേരിമാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ മോദിയുടെ പ്രസംഗത്തെ ട്രോളിയും എംഎ നിഷാദ് രംഗത്ത് എത്തിയിരുന്നു. നമ്മുടെ ചന്ദ്രശേഖര്‍ ആസാദിനെ ലേശം പേടിയുണ്ടല്ലേ എന്നാണ് മോദിയുടെ രാംലീലാ മൈതാനത്തെ പ്രസംഗത്തെ ട്രോളിക്കൊണ്ട് എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്.