KeralaNews

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും ;ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. ഇന്ന് ആറ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

തിരുവനന്തപുരത്ത് കൂടുതൽ മഴ പെയ്തേക്കും. മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം ശക്തപ്രാപിച്ച് വരും മണിക്കൂറുകളിൽ തെക്കൻ കേരളാ തീരത്ത് കൂടി അറബിക്കടലിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഭൂമധ്യരേഖയ്ക്ക് സമീപത്തുകൂടി കടന്നുപോകുന്നതിനാൽ ന്യൂനമർദ്ദത്തിന് അപ്രതീക്ഷിതമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ഒപ്പം അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതും മഴ കനക്കാൻ കാരണമാകും. ഐഎംഡി ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും സ്വകാര്യ കാലാവസ്ഥ ഏജൻസികളുടെ പ്രവചനങ്ങൾ കൂടി കണക്കിലെടുത്ത് സംസ്ഥാനം മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button