CrimeNews

കമിതാക്കളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി; പെണ്‍കുട്ടിയുടെ സഹോദരനും അമ്മാവനും പിടിയില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ കമിതാക്കളെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. ബറേലി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ദിവ്യാനന്ദ്. ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്.

കമിതാക്കളെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കണ്ടെത്തിയത്. അയല്‍വാസിയായ ആണ്‍കുട്ടിയുമായുള്ള പെണ്‍കുട്ടിയുടെ പ്രണയമാണ് പ്രകോപനത്തിന് കാരണമായത്. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മാവന്റെ കൃഷിയിടത്തില്‍ ദിവ്യാനന്ദ് സഹായിക്കാന്‍ പോകുന്നത് പതിവാണ്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.

തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ ഈസമയത്ത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും സഹോദരനും ജോലി ചെയ്യുകയായിരുന്നു. അതിനിടെ, കമിതാക്കള്‍ പരസ്പരം നോക്കിക്കൊണ്ട് ചില ആംഗ്യങ്ങള്‍ കാട്ടി. ഇത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശ്രദ്ധിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുവരെയും കൃഷിയിടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button