ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിയപ്പോൾ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ 292 മണ്ഡലങ്ങളിലും പ്രതിപക്ഷമായ ഇന്ത്യ ബ്ലോക്ക് 233 മണ്ഡലങ്ങളിലും വിജയിച്ചു. ആകെയുള്ള 543 സീറ്റുകളിൽ 18 എണ്ണത്തിൽ ഇരുമുന്നണികളുമായി സഖ്യമില്ലാത്ത പാർട്ടികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ലഭിച്ചു. ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു
ആന്ധ്രാപ്രദേശിലെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി (വൈ എസ് ആർ സി പി) കടപ്പ, തിരുപ്പതി എന്നീ രണ്ട് സീറ്റുകളിൽ വിജയിക്കുകയും ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ അരക്കു, രാജംപേട്ട് മണ്ഡലങ്ങളിൽ ലീഡ് ചെയ്തുകൊണ്ട് പട്ടികയിലെ മറ്റ് പാർട്ടികളെ പിന്നിലാക്കി. ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ഉത്തർപ്രദേശിലെ നാഗിന സീറ്റ് 1,51,473 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉറപ്പിച്ചു. പാർട്ടി സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് സംസ്ഥാനത്തെ ഭരണകക്ഷിയായ ബി ജെ പിയിൽ നിന്നുള്ള തൻ്റെ എതിരാളിയെ പരാജയപ്പെടുത്തി.
ഒഡീഷയിൽ ഭരണ കക്ഷിയായ ബിജു ജനതാദളിന്റെ (ബി ജെ ഡി) ശർമ്മിഷ്ഠ സേഥി ഒരു മണ്ഡലത്തിൽ ലീഡ് ചെയ്തിരുന്നു. ജാജ്പൂർ, മറ്റ് മിക്ക മണ്ഡലങ്ങളിലും ബി ജെ പി വിജയിയിച്ചു. തെലങ്കാനയിലെ ഹൈദരാബാദ് സീറ്റിൽ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ ഐഎം ) നേതാവ് അസദുദ്ദീൻ ഒവൈസി ബി ജെ പിയുടെ മാധവി ലതയെ 3,38,087 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയിച്ചു.
രാജസ്ഥാനിലെ ബൻസ്വാര-ദുംഗർപൂർ സീറ്റിൽ ഭാരത് ആദിവാസി പാർട്ടിയുടെ (ബി എ പി) രാജ് കുമാർ റോട്ട് ബി ജെ പി എതിരാളിയെക്കാൾ 2,47,054 വോട്ടിൻ്റെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. മേഘാലയുടെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി ( വി പി പി) വടക്ക് കിഴക്കൻ സംസ്ഥാനത്തെ ഷില്ലോംഗ് സീറ്റിൽ വിജയിച്ചപ്പോൾ പാർട്ടിയുടെ സ്ഥാനാർത്ഥി ഡോ. റിക്കി ആൻഡ്രൂ ജെ. സിങ്കോൺബി കോൺഗ്രസിലെ തൻ്റെ എതിരാളിയെ 3,71,910 മാർജിനിൽ പരാജയപ്പെടുത്തി.
മിസോറാമിലെ ഏക ലോക്സഭാ സീറ്റ് ഭരണകക്ഷിയായ സോറം പീപ്പിൾസ് മൂവ്‌മെൻ്റിൻ്റെ (Z P M) റിച്ചാർഡ് വൻലാൽമംഗൈഹ 68,288 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിക്കിമിലെ സിക്കിം ക്രാന്തികാരി ( എസ് കെ എം) ഇന്ദ്ര ഹാങ് സുബ്ബയാണ് നേടിയത്
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 32ൽ 31 സീറ്റും നേടിയാണ് പാർട്ടി വിജയിച്ചത്.