30 C
Kottayam
Monday, November 25, 2024

പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയത്, പരുക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി

Must read

ന്യൂഡൽഹി : ഒഡിഷയിൽ അപകടത്തിൽപ്പെട്ട കൊറമാണ്ഡല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ നിര്‍ണായ മൊഴി. പച്ച സിഗ്നൽ കണ്ട ശേഷമാണ് ട്രെയിൻ മുൻപോട്ട് പോയതെന്നാണ് പരിക്കേറ്റ് ചികിത്സയിലുള്ള ലോക്കോ പൈലറ്റിന്റെ മൊഴി. ട്രെയിനിന്റെ വേഗത കൂട്ടിയിട്ടില്ല. മാർഗനിർദ്ദേശങ്ങൾ പലിച്ചാണ് മുന്നോട്ട് പോയതെന്നും റെയിൽവേയെ ലോക്കോ പൈലറ്റ് അറിയിച്ചു.

അതേ സമയം, ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്‍റര്‍ ലോക്കിംഗ് സംവിധാനത്തിലെ പിഴവാണെന്നാണ് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കുന്നത്. ട്രെയിനിന്‍റെ റൂട്ട് നിശ്ചയിക്കല്‍,പോയിന്‍റ് ഓപ്പറേഷന്‍,ട്രാക്ക് നീക്കം അടക്കം സിഗ്നലിംഗുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സംവിധാനമാണ് ഇലക്ട്രേോണിക് ഇന്‍റര്‍ ലോക്കിംഗ്.

പോയിന്‍റ് ഓപ്പറേഷനില്‍ ഗുരതര വീഴ്ച സംഭവിച്ചുവെന്ന് സൈറ്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിലേക്കാണ് റയില്‍വേ മന്ത്രിയും വിരല്‍ ചൂണ്ടുന്നത്. ട്രെയിനിന്‍റെ ദിശ നിര്‍ണ്ണയിക്കുന്ന പോയിന്‍റ് സംവിധാനത്തിലുണ്ടായ പാളിച്ചയാണ് കൊറമാണ്ഡല്‍ എക്സ്പ്രസ് മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് നീങ്ങാന്‍ കാരണമായത്. 130 കിലോമീറ്റര്‍ സ്പീഡില്‍ മെയിന്‍ ലൈനിലൂടെ മുന്നോട്ട് പോകേണ്ട ട്രെയിന്‍ ലൂപ്പ് ലൈനിലേക്ക് കടന്ന് ഗുഡ്സ് ട്രെയിനെ ഇടിച്ചാണ് വന്‍ ദുരന്തമുണ്ടായത്. 

അപ്പോള്‍ പോയിന്‍റ് നിര്‍ണ്ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് വ്യക്തമാണ്. റയില്‍വേ സ്റ്റേഷന് ഒരു കിലോമീറ്റര്‍ മുന്‍പുള്ള ഡിസ്റ്റന്‍സ് സിഗ്നലും, സ്റ്റേഷനിലേക്ക് കയറും മുന്‍പുള്ള ഹോം സിഗ്നലും പച്ചകത്തി കിടന്നതിനാല്‍ മുന്‍പോട്ട് പോകുന്നതില്‍ ലോക്കോ പൈലറ്റിന് ആശയക്കുഴപ്പവുമുണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്തിടെ ട്രാക്കില്‍ നടത്തിയ അറ്റകുറ്റപണി പോയിന്‍റ് ഓപ്പറേഷനില്‍ തിരിച്ചടിയായോയെന്ന് പരിശോധിക്കും.സിഗ്നല്‍ ആന്‍റ് കമ്യൂണിക്കേഷന്‍ വിഭാഗവും, സ്റ്റേഷന്‍ മാസ്റ്ററുമാണ് പോയിന്‍റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കുന്നത്. റയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

കാൽ നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തത്തിൽ മരണം 275 ആയി. പരിക്കേറ്റ ആയിരത്തിലേറെ ആളുകളിൽ 50 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 88 മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കൊല്ലത്ത് അധ്യാപികയായ യുവതി കുളത്തിൽ ചാടി ജീവനൊടുക്കി

കൊല്ലം: കൊല്ലം കടയ്ക്കലിൽ യുവതി കുളത്തിൽ ചാടി മരിച്ചു. കടയ്ക്കൽ ഗവണ്മെന്‍റ് യുപിഎസിലെ അധ്യാപികയായ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ഉച്ചയോടെ കാഞ്ഞിരത്തിൻമൂടുള്ള വീട്ടിൽ നിന്ന് യുവതി ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ നടത്തിയ...

ഇപി ജയരാജന്‍റെ ആത്മകഥാ വിവാദം: കരാര്‍ ഇല്ലെന്ന് മൊഴി; പോലീസ് രവി ഡിസിയുടെ മൊഴിയെടുത്തു

കൊച്ചി: ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്‍പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുൻ നിശ്ചയിച്ച പ്രകാരം രവി...

ബലാത്സം​ഗ കേസ്: ബാബുരാജ് 10 ദിവസത്തിനുള്ളിൽ കീഴടങ്ങണം; ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ ബാബു രാജിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് നടന് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശം നൽകി. ജൂനിയർ ആർടിസ്റ്റാണ്...

മുഷ്താഖ് അലി: ത്രില്ലറില്‍ കേരളത്തെ കീഴടക്കി മഹാരാഷ്ട്ര! വിധി നിർണയിച്ച് അവസാനം ഓവർ

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു കേരളത്തിന്റെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം...

ബൈപ്പാസിൽ ബൈക്കുമായി ആറുവയസുകാരൻ; ബന്ധുവിന്റെ ലൈസൻസും രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് ആർടിഒ

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ ബൈക്കോടിച്ച് ആറുവയസുകാരൻ. കഴക്കൂട്ടം-കാരോട് ബൈപ്പാസിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസിൽ മുക്കോല റൂട്ടിൽ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നൽകി ബന്ധുവിന്റെ സാഹസം ആറുവയസുകാരനെ ബന്ധുവാണ് ബൈക്കോടിക്കാൻ...

Popular this week