25.2 C
Kottayam
Sunday, May 19, 2024

വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും എത്ര പേര്‍ക്ക് പങ്കെടുക്കാം,കേന്ദ്രമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്

Must read

ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക് ഡൗണില്‍ കല്യാണത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരുസമയം പങ്കെടുക്കാം എന്ന് കേന്ദ്ര നിര്‍ദ്ദേശം പുറത്ത്, എന്നാല്‍, അതാത് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയുംപരസ്പര സമ്മതത്തോടെ മാത്രമേ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കൂ.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ഒരുതരത്തിലുമുള്ള യാത്ര അനുവദിക്കില്ല എന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി

നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുന്ന ഇടങ്ങളില്‍ വൈകിട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് അവശ്യസേവനങ്ങള്‍ക്കല്ലാതെ ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല,, പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇക്കാര്യത്തില്‍തീരുമാനം എടുക്കാം. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുംമറ്റുതരത്തിലുള്ള അവശതകളുള്ളവര്‍ക്കും അവശ്യ സേവനങ്ങള്‍ക്കോ ആശുപത്രി യാത്രകള്‍ക്കോ അല്ലാതെപുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week