രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ പുറത്തിറക്കും. നേരത്തെ, മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു.
മുന്‍പുണ്ടായിരുന്ന ലോക്ക് ഡൗണിനെക്കാള്‍ ഏറെ വ്യത്യസ്തമാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ എന്നാണ് വിവരം. കൂടുതല്‍ ഇളവുകള്‍ ലഭിക്കും. എന്തൊക്കെ ഇളവുകള്‍ നല്‍കണമെന്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും നിര്‍ദ്ദേശമുണ്ട്.
മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക് ഡൗണ്‍ വൈറസ് വ്യാപനം കുറയാതിരുന്ന സാഹചര്യത്തില്‍ മെയ് മൂന്ന് വരെയും പിന്നീട് മെയ് 17 വരെയും നീട്ടുകയായിരുന്നു.
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നേരത്തെ മഹാരാഷ്ട്രയും തമിഴ്‌നാടും ലോക്ക് ഡൗണ്‍ കാലാവധി മേയ് 31 വരെ നീട്ടിയത്. 37 ജില്ലകളുള്ള തമിഴ്നാട്ടില്‍ 12 ജില്ലകള്‍ അതിതീവ്ര കൊവിഡ് വ്യാപനം നടക്കുന്നിയിടങ്ങളാണ്. ഈ സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട ലോക്ക് ഡൗണിലുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരും. 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും.
ഈ ജില്ലകളില്‍ സഞ്ചരിക്കുന്നതിന് പാസുകള്‍ ആവശ്യമില്ല തുടങ്ങിയ ഇളവുകളാകും നടപ്പിലാക്കുക. നഗര പ്രദേശങ്ങളിലേത് ഉള്‍പ്പെടെയുള്ള വ്യാപാരശാലകള്‍ക്ക് അമ്പതുശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിപ്പിക്കാാം. എന്നാല്‍, പൊതുഗതാഗതം സംസ്ഥാനത്ത് ആരംഭിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.