KeralaNews

കേരളത്തില്‍ എന്തിനൊക്കെ ഇളവുകള്‍? സംസ്ഥാനത്തെ ലോക് ഡൗണ്‍ ഇളവുകളെ കുറിച്ച് ഇന്നറിയാം

തിരുവനന്തപുരം: രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ കേരളത്തിന് എന്തൊക്കെ ഇളവുകള്‍ ലഭിക്കുമെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് വിവരം. ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

തത്കാലം കൂടുതല്‍ ഇളവുകളൊന്നും കിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഗതാഗതത്തിലും മദ്യ വില്‍പ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളായ കശുവണ്ടി, കൈത്തറി, ബീഡി എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും.

നേരത്തെ, 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് അഞ്ചില്‍ താഴെ മേഖലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിയ ഇളവുകള്‍ നല്‍കിയിരുന്നു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തിലായിരുന്നു അത്. വര്‍ക് ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, വീടുകളില്‍ ചെന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നവര്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവയ്ക്കാണ് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button