Home-bannerKeralaNewsRECENT POSTS
കാണാതായ ജര്‍മന്‍ യുവതിയെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു
- ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചു. കേരള പോലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചത്. മൂന്നു മാസം മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ലിസയെ കാണാനില്ലെന്ന് അവരുടെ മാതാവാണ് ജര്‍മന്‍ പോലീസിനും എംബസിക്കും പരാതി നല്‍കിയത്.
മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ തിരിച്ചെത്തിയില്ലെന്നും അവര്‍ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. ഡിജിപിക്കു കൈമാറിയ പരാതി പിന്നീട് വലിയതുറ പോലീസ് ഏറ്റെടുക്കുകയായിരുന്നു. അതേസമയം ലിസ റോഡ് മാര്‍ഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News