ചെന്നൈ:തെന്നിന്ത്യൻ നടി രമ്യാ കൃഷ്ണൻ്റെ കാറിൽ നിന്ന് മദ്യം പിടിച്ചെടുത്തു.ചെന്നൈ ചെങ്കൽപ്പേട്ട് ചെക്ക്പോസ്റ്റിൽ വച്ചാണ് പിടികൂടിയത്.രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ ഉണ്ടായിരുന്നു.
ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. മാഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള യാത്രയില്‍ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ചാണ് പൊലീസ് കാര്‍ പരിശോധിച്ചത്. മദ്യം കടത്തിയത് മാഹാബലിപുരത്ത് നിന്ന് ചെന്നൈയിലേക്കാണെന്നാണ് പൊലീസ് പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ചു കയ്യടി വാങ്ങിയ താരമാണ് രമ്യാ കൃഷ്ണന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News