മുണ്ടക്കയം:പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി കാരിശ്ശേരി തേക്ക്പ്ലാന്റേഷൻ ഭാഗത്തുനിന്ന് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 1235 ലിറ്റർ കോട പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം KN സുരേഷ്കുമാറിന് കിട്ടിയരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് എൻഫോഴ്സ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ M സുരജിൻ്റെ നിർദ്ദേശാനുസരണം EE & ANSS എക്സൈസ ഇൻസ്പെക്ടർ അമൽ രാജനും പാർട്ടിയും ,പ്ലാച്ചേരി സെക്ഷൻഫോറസ്റ്റ് ഓഫിസർ അരുൺ ജി നായരും പാർട്ടിയുചേർന്ന് വന മേഖലയിൽനടത്തിയ തിരച്ചിലിലാണ് കോട കണ്ടെത്തിയത്.
500 ലിറ്ററിന്റെ രണ്ട് സിന്തറ്റിക്ക് ടാങ്കിലും 200 ലിറ്ററിന്റെ ബാരലിലും 35 ലിറ്ററിന്റെ കന്നാസിലുമായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ 1235 ലിറ്റർ കോട കണ്ടെടുത്തു. കാട്ടാന വന്ന്യജിവികളുടെയു വിഹാരകേന്ദ്രങ്ങളായതിനാൽതന്നെ മറ്റ് ആളുകൾ എത്താത്തതിനാലും പാറകെട്ടുകളിലും മറ്റുമായിട്ടാണ് കോടസൂക്ഷിച്ച് വാറ്റു നടത്തിവന്നിരുന്നത്.
കഴിഞ്ഞ രണ്ടാഴ്ച കാലമായി കുഴിമാവ് ,കോപ്പാറവനമേഖല , 504 കോളനി, പുഞ്ചവയൽ, പാക്കാനം, കാറിശ്ശേരിഭാഗങ്ങളിൽ വിവര ശേഖരണവും രഹസ്യനിരിക്ഷണങ്ങളും നടത്തിയിരുന്നു.ഇതിൻ പ്രകാരം കുഴിമാവ് ചെങ്കമലക്കാനയ്ക്ക് സമീപം മുക്കുളം പുറത്ത് വീട്ടിൽ തങ്കപ്പൻ മകൻ. 33 വയസുള്ള സാം mt എന്ന ആളുടെ വിട്ടിൽ നിന്നും 8 ലിറ്റർ ചാരായവും 95 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തിരുന്നു.
തൊട്ടടുത്ത ദിവസം കുഴിമാവ് ട്ടോപ്പ് ഭാഗത്ത് VII / 396 l( 2011 – 16 ) നമ്പർ.. ആൾ താമസമില്ലാത്ത വിടിന് സമീപം സൂക്ഷിച്ചുവച്ചിരുന 20 ലിറ്റർ ചാരായവും കണ്ടെടുത്തിരുന്നു. ടി പ്രദേശങ്ങളിൽ നിന്ന് വൻതോതിൽ വാറ്റുചാരായം മറ്റു സ്ഥലങ്ങളിലേയ്ക്ക് കയറ്റികൊണ്ടുപോകുന്നതായിവിവരം ലഭിച്ചിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫിസർ K രാജിവ് , സിവി എക്സൈസ് ഓഫിസർമാരായ അഞ്ചിത്ത് രമേശ്, സന്തോഷ് കുമാർ V G , സുരേഷ് കുമാർ K N, ഡ്രൈവർ അനിൽ K K എന്നിവർ പങ്കെടുത്തു.