ഇങ്ങനൊരു വിവാഹം ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചത്, ചിത്രങ്ങള്‍ പങ്ക് വെച്ച് ലിയോണ
കൊച്ചി വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയ്. ‘ആന്‍മരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരന്‍’, ‘ഇഷ്‌ക്’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലിയോണ. സോഷ്യല്‍ മീഡിയയില്‍ ലിയോണ പങ്കു വെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചത് ഇതു പോലെയുള്ള വിവാഹം ആയിരുന്നു’ എന്നു പറഞ്ഞാണ് ലിയോണ സഹോദരന്‍ ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങള്‍ പങ്ക് വെച്ചത്.
നവംബര്‍ 25നായിരുന്നു ലയണലും താനിയയും തമ്മിലുള്ള വിവാഹം. 26ന് ആതിരപ്പള്ളിയില്‍ വെച്ച് റിസപ്ഷനും നടത്തി. പ്രകൃതിയോട് ഇണങ്ങി വളരെ മനോഹരമായി ആയിരുന്നു റിസപ്ഷന്‍. ‘ഞങ്ങളെപ്പോഴും ആഗ്രഹിച്ചതുപോലെയായിരുന്നു ഇത്, പ്രകൃതിയോടിണങ്ങി, ലാളിത്യത്തോടെ, നല്ല സംഗീതം, പ്രിയപ്പെട്ടവരുടെ സാന്നിധ്യം, ധാരാളം ഫണ്‍, എന്നായിരുന്നു ലിയോണ പറഞ്ഞത്. നിരവധി സീരിയലുകളിലും സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട ലിഷോയിയുടെ മകളാണ് ലിയോണ. റെജി നായര്‍ സംവിധാനം ചെയ്ത ‘കലികാലം’എന്ന സിനിമയിലെത്തിയ ലിയോണ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു.