FeaturedKeralaNews

ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍, പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ, 20 ലക്ഷം തൊഴില്‍; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.

സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കല്‍ ആണ് സര്‍ക്കാര്‍ ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടി ആരംഭിക്കും. സാമ്പത്തിക വളര്‍ച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികളാണ് വിഭാവനം ചെയ്യുന്നത്.

വായ്പാ പരിധി ഉയര്‍ത്താത്തത് ഫെഡറലിസത്തിന് ചേരാത്തത്. വികസന രംഗത്തെ സാമ്പത്തിക വെല്ലുവികള്‍ മറികടക്കാന്‍ കിഫ്ബി സഹായകം. അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷക വരുമാനം 50 % ഉയര്‍ത്തും.

കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടതായി ഗവര്‍ണര്‍ അറിയിച്ചു. നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ബ്ലോക്ക് തല നിരീക്ഷണ സമിതികള്‍ സംഘടിപ്പിക്കും. കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില നല്‍കും.

1206 ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ ആയുഷ് വകുപ്പിനു കീഴില്‍ തുടങ്ങുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് ഭേഷജം ആയുര്‍വേദ പദ്ധതി ആരംഭിക്കും.

മറ്റഅ പ്രഖ്യാപനങ്ങള്‍-

കേരള ബാങ്കിന്റെ സേവന പരിധിയില്‍ മലപ്പുറവും ഉള്‍പ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കില്‍ നടപ്പാക്കും

കോ ഓപ് മാര്‍ട്ട് എന്ന പേരില്‍ ഇ മാര്‍ട്ട് അവതരിപ്പിക്കും

എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കും

ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂര്‍ത്തിയാക്കും

റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ തുടങ്ങും

കേരള സാംസ്‌കാരിക മ്യൂസിയം തുടങ്ങും

റൂറല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറല്‍ ആര്‍ട്ട് ഹബിനെ വികസിപ്പിക്കും

ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും

കെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും

കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മണ്‍റോതുരുത്തില്‍ തുടങ്ങും

സപ്‌ളൈക്കോയുടെ ഹോം ഡെലിവറി കൂടുതല്‍ സ്ഥലങ്ങളിലേക്ക്

നഗരങ്ങളില്‍ നഗര വനം പദ്ധതി

96 തൂശനില മിനി കഫേകള്‍ ഇക്കൊല്ലം നടപ്പില്ലാക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker