27.1 C
Kottayam
Tuesday, May 7, 2024

ലൈഗറിന്റെ വമ്പന്‍ പരാജയം; വിജയ് ദേവരക്കൊണ്ട പ്രതിഫലമായി വാങ്ങിയ തുക തിരികെ കൊടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Must read

ഹൈദരാബാദ്‌:വിജയ് ദേവരകൊണ്ട നായകനായി എത്തി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൈഗര്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി, നൂറ് കോടി മുടക്കി നിര്‍മിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ പുറത്തിറങ്ങി ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ പല തിയേറ്ററുകളിലും ചിത്രം നിര്‍ത്തി വെച്ചിരുന്നു. കാണാന്‍ ആളില്ലാത്തത്തിനെ തുടര്‍ന്നാണ് ചിത്രം നിര്‍ത്തിവെയ്‌ക്കേണ്ടി വന്നത്.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ പരാജയം കാരണം പ്രതിഫലമായി വാങ്ങിയ തുക തിരികെ കൊടുക്കാനാണ് വിജയ് ദേവരകൊണ്ടയുടെ തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സംവിധായകന്‍ പുരി ജഗന്നാഥനും പണം തിരികേ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

നായകവേഷത്തിനായി വിജയ് ദേവരകൊണ്ട 35 കോടിയോളം രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ട്. നായികയായി എത്തിയ അനന്യ പാണ്ഡെ മൂന്ന് കോടി വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോണിത് റോയ്യും സിനിമയിലെ സുപ്രധാനമായ ഒരു കഥാപാത്രമാകുന്നുണ്ട്. ഒന്നര കോടിയാണ് നടന്റെ പ്രതിഫലം. രമ്യ കൃഷ്ണന്‍ ഒരു കോടി രൂപ വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ചായക്കടക്കാരനില്‍ നിന്നു ലാസ്‌വെഗാസിലെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ക്ലൈമാക്‌സടക്കമുള്ള രംഗങ്ങള്‍ യുഎസിലാണ് ചിത്രീകരിച്ചത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ നിര്‍മിച്ച ചിത്രത്തില്‍ അനന്യ പാണ്ഡെ ആയിരുന്നു നായികയായെത്തിയത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഫ്, ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week