എപ്പോഴാണ് നിങ്ങളുടെ കന്യാകത്വം നഷ്ടമായത്? ആരാധകന്റെ ചോദ്യത്തിന് കട്ട മറുപടിയുമായി നടി ഇല്യാന
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ താരങ്ങള്‍ പലസമയത്തും ബുദ്ധിമുട്ടാറുണ്ട്. ആരാധകന്റെ അപ്രതീക്ഷ ചോദ്യത്തിന് നടി ഇല്യാന ഡിക്രൂസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടമായത് എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവാദത്തിലേര്‍പ്പെട്ട സമയം ഒരാള്‍ ചോദിച്ചത്. എന്നാല്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഉടന്‍ തന്നെ നടി മറുപടിയും കൊടുത്തു.
‘നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ഇതോടെ ഇലിയാനയുടെ മറുപടി ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. നടന്‍ ടൈഗര്‍ ഷ്റോഫിനും അടുത്തിടെ ഇതേ ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്റോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്. ആരാധകരുടെ മറ്റു ചോദ്യങ്ങള്‍ക്കും ഇല്യാന മറുപടി നല്‍കി. അനീസ് ബാസ്മുയുടെ പാഗല്‍ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം.