24.4 C
Kottayam
Thursday, October 24, 2024

ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി; പാളയത്തിൽ പട,രാജി വെയ്ക്കാൻ സമ്മർദ്ദം

Must read

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് എതിരെ സ്വന്തം പാളയത്തിൽ പടയൊരുക്കം. ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്ന് ആവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അം​ഗങ്ങൾ രം​ഗത്തെത്തി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ലിബറൽ പാർട്ടിയിലെ അംഗങ്ങൾ ട്രൂഡോയ്ക്ക് ഒക്ടോബർ 28 വരെ സമയം അനുവദിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 28ന് മുമ്പ് രാജി വെച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ലിബറൽ എംപിമാർ നൽകിയിട്ടുണ്ട്. 

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിൽ ലിബറൽ പാർട്ടിയിൽ നിന്നുള്ള 20-ലധികം എംപിമാർ‍ ഒപ്പുവെച്ചു. ഇവരിൽ മൂന്ന് പേർ പരസ്യമായി രം​ഗത്തെത്തുകയും ചെയ്തു. പാർലമെൻ്റിലെ ലിബറൽ അംഗങ്ങളുമായി ട്രൂഡോ മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ വീണ്ടും മത്സരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്ന ട്രൂഡോ ഈ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തയ്യാറായില്ല. 

ട്രൂഡോയുടെ ലിബറൽ പാർട്ടി അടുത്തിടെ ദീർഘകാലമായി കൈവശം വെച്ചിരുന്ന രണ്ട് ജില്ലകളായ ടൊറൻ്റോയിലും മോൺട്രിയലിലും പ്രത്യേക തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ടിരുന്നു. ഇത് ട്രൂഡോയുടെ നേതൃത്വത്തെക്കുറിച്ച് പാർട്ടിയിൽ സംശയം ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിലെ പോളിം​​ഗിലുണ്ടാകുന്ന കുറവും ലിബറൽ പാർട്ടിയ്ക്ക് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത നഷ്ടപ്പെടുന്നതും അണികൾക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. കാനഡയിൽ കഴിഞ്ഞ 100 വർഷത്തിനിടെ ഒരു പ്രധാനമന്ത്രിയും തുടർച്ചയായി നാല് തവണ വിജയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

അതേസമയം, ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര തർക്കം രൂക്ഷമായി തുടരുകയാണ്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യാ ​ഗവൺമെൻ്റിന് പങ്കാളിത്തമുണ്ടെന്നാണ് കാനഡയുടെ ആരോപണം.

ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ആറ് ഉദ്യോഗസ്ഥർക്ക് നിജ്ജാറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യ ഇത് നിഷേധിച്ചു. തുടർന്ന് പരസ്പരം ഉദ്യോ​ഗസ്ഥരെ പുറത്താക്കിയാണ് ഇരുരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ഉദ്യോഗസ്ഥരെ കേസിൽ പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ശക്തമായി ചെറുക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ പത്ത് ദിവസം ബാഗ് വേണ്ട, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ഡല്‍ഹി:ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ബാഗ് രഹിത ദിനങ്ങള്‍ നടപ്പിലാക്കാനാരുങ്ങി ഡിഒഇ. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കഴിഞ്ഞു. ഒരു വര്‍ഷം പത്ത് ദിവസങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് രഹിതമാക്കി നല്‍കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്....

സ്വകാര്യ ദൃശ്യം പുറത്തായി; പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി ടിക് ടോക് താരം

ഇസ്ലാമാബാദ്: സ്വകാര്യദൃശ്യം ചോർന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ടിക് ടോക് താരം. പാകിസ്താൻ സ്വദേശിനിയായ മിനാഹിൽ മാലിക് ആണ് ട്രൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയത്. സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക്...

ഇത് എന്റെ അവസാനത്തെ കല്യാണം ; കമന്റുകൾക്ക് മാസ് മറുപടിയുമായി നടൻ ബാല

കൊച്ചി : ഇത് എന്റെ അവസാനത്തെ കല്യാണമാണെന്ന് നടൻ ബാല. വിവാഹത്തിന് പിന്നാലെ ഉയർന്ന് വന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടി കൊടുക്കുകയായിരുന്നു ബാല. പുതിയ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങിലായിരുന്നു മാസ് മറുപടി നൽകിയത്. ട്രോളുകളും...

ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി അധിക്ഷേപിച്ചു ; മാനസികമായി ആകെ തകർന്നു ; പ്രതികാര നടപടികൾ ഉണ്ടാകുമോ എന്ന് ഭയക്കുന്നു;പരാതിയുമായി സാന്ദ്ര തോമസ്

കൊച്ചി:പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് തുറന്ന കത്തുമായി നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. അസോസിയഷൻ സ്ത്രീ സൗഹൃദമല്ലെന്നും ഭാരവാഹികളിൽ നിന്ന് മോശം അനുഭവമുണ്ടായെന്നും കത്തിൽ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് പരാതി പരിഹരിക്കാനാണ് തന്നെ വിളിച്ചു വരുത്തിയത്. എന്നാൽ...

തട്ടിപ്പുകേസ്‌: ഡിവൈഎഫ്ഐ മുൻ ജില്ലാ നേതാവിനെ അഭിഭാഷകൻ്റെ ഓഫീസിൽ നിന്ന് അറസ്റ്റ് ചെയ്തു

കാസർകോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റ് ചെയ്തു. കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

Popular this week