Home-bannerKeralaNews

മലയാള നടിയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്,സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് നോട്ടീസ്,കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

കൊച്ചി: നടിയും ആഡംബര ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായ ലിന മരിയ പോളിന് സി.ബി.ഐയുടെ ലുക്ക് ഔട്ട് നോട്ടീസ്. വ്യവസായിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസിലാണ് നോട്ടീസ് അയച്ചത്.കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പലവട്ടം നോട്ടീസ് അയച്ചിട്ടും നടി ഹാജരാവാത്ത സാഹചര്യത്തിലാണ് സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.ഹൈദരാബാദ് സ്വദേശിയായ വ്യവസായിയില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമിച്ചത്. സി.ബി.ഐ ഓഫീസര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ലിനയുടെ ജീവനക്കാരിലൊരാളും കേസില്‍ പ്രതിയാണ്.

നേരത്തെ ലിന മരിയ പോളിന്റെ കടവന്ത്രയിലെ സ്ഥാപനത്തിനുനേരെയുണ്ടായ വെടിവെയ്പ്പിനേത്തുടര്‍ന്ന് നടിയും അധോലാക രാജാവ് രവി പൂജാരയും തമ്മിലുള്ള ബന്ധങ്ങള്‍ മറ നീക്കി പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button