KeralaNews

ലീവ് സറണ്ടർ ഉത്തരവ് പിൻവലിച്ചു; പണം പിഎഫിൽ ലയിപ്പിക്കും, 4 വർഷം കഴിഞ്ഞ് പിൻവലിക്കാം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിച്ചു. നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാവും.

സംസ്ഥാനത്തിന്റെ നിലവിലുള്ള സാമ്പത്തിക അവസ്ഥ കണക്കിലെടുത്താണ് ഡിസംബർ 31 വരെ ഉത്തരവ് നീട്ടിയിരുന്നത്. നേരത്തെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലീവ് സറണ്ടർ സംസ്ഥാന സർക്കാർ മരവിപ്പിച്ചത്. മുൻവർഷങ്ങളിലെ ലീവ് സറണ്ടർ തുക സർക്കാർ, ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കും.

നാല് വർഷത്തിന് ശേഷം ഇവർക്ക് ഇത് പിഎഫിൽ നിന്ന് പിൻവലിക്കാൻ കഴിയും. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാനാവുക. ഇങ്ങിനെ ചെയ്താൽ അത്രയും ദിവസത്തെ വേതനം ജീവനക്കാർക്ക് പണമായി കൈപ്പറ്റാനാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button